Supreme Court Stays Centre's New Cattle Slaughter Notification | Oneindia Malayalam

2017-07-11 1

In a major development, the Supreme Court ordered a stay on the cattle slaughter ban imposed by the National Democratic Alloance government.


കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ. സുപ്രീം കോടതിയാണ് വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനം സ്റ്റേ ചെയ്തിട്ടുള്ളത്. നേരത്തെ ബോംബെ ഹൈക്കോടതിയും കേന്ദ്രവിജ്ഞാപനത്തിന് സ്റ്റേ കൊണ്ടുവന്നിരുന്നു. വിജ്ഞാപനത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നും നിലവിലുള്ള വിജ്ഞാപനം നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കശാപ്പിനായുളള കന്നുകാലി വില്‍പ്പന തടയുന്ന കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നില്ല. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം അവശ്യപ്പെട്ടു കൊണ്ട് നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസ് ജൂലൈ 11ലേയ്ക്ക് മാറ്റിവെച്ച കോടതിയാണ് വിജ്ഞാപനം സ്റ്റേ ചെയ്തത്.